വിദേശ വിദ്യാർത്ഥി പ്രവേശനം കർശനമായി കുറച്ച് ഓസ്‌ട്രേലിയ

ഓസ്‌ട്രേലിയ അടുത്ത വർഷത്തെ അന്താരാഷ്ട്ര വിദ്യാർത്ഥി പ്രവേശനത്തിന് കർശന പരിധി നിശ്ചയിച്ചു. ആകെ 2.7 ലക്ഷം വിദേശ വിദ്യാർത്ഥികൾക്കു മാത്രമാണ് പ്രവേശനം അനുവദിക്കുന്നതെന്നു ഓസ്‌ട്രേലിയൻ സർക്കാരിന്റെ തീരുമാനമാണ്.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA

മലയാളി വിദ്യാർത്ഥികൾക്ക്, പ്രത്യേകിച്ച് ഉന്നത പഠനത്തിനായി ഓസ്‌ട്രേലിയയെ ആശ്രയിക്കുന്നവർക്ക്, ഇത് വലിയ തിരിച്ചടിയായിരിക്കുമെന്ന് കരുതപ്പെടുന്നു. ഓസ്‌ട്രേലിയയിൽ പഠിക്കാൻ ഇന്ത്യയിൽ നിന്നുള്ള, പ്രത്യേകിച്ചും മലയാളി വിദ്യാർത്ഥികൾ ആണ് കൂടുതലായും എത്തുന്നത്.

വിദേശ വിദ്യാർത്ഥികളുടെ എണ്ണം നിസാരമായി പകുതിയോളമാക്കി കുറക്കാനാണ് ഓസ്‌ട്രേലിയൻ വിദ്യാഭ്യാസ മന്ത്രാലയം തീരുമാനിച്ചിരിക്കുന്നത്.

പൊതുധന സഹായം ലഭിക്കുന്ന സർവകലാശാലകളിൽ അടുത്ത വർഷം 1.45 ലക്ഷം വിദേശ വിദ്യാർത്ഥികൾക്കും, വൊക്കേഷണൽ ട്രെയിനിങ് സ്ഥാപനങ്ങളിൽ 95000 പേരിനും മാത്രമേ പ്രവേശനം ലഭ്യമാകൂ. സ്വകാര്യ സർവകലാശാലകളിലും മറ്റ് ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളിലും 30000 പേർക്ക് പ്രവേശനം നൽകുമെന്നും ഓസ്‌ട്രേലിയൻ വിദ്യാഭ്യാസ മന്ത്രി ജേസൺ ക്ലെയർ അറിയിച്ചു.

രാജ്യത്തെ വിദേശ വിദ്യാർത്ഥികളുടെ എണ്ണം കൊവിഡിന് മുമ്പത്തെ നിലയിലേക്ക് വീണ്ടെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഈ നിയന്ത്രണം നടപ്പാക്കുന്നത്.

2022 ല്‍ 100009 ഇന്ത്യന്‍ വിദ്യാർത്ഥികൾ ഓസ്‌ട്രേലിയയിലെ സർവകലാശാലകളിൽ പ്രവേശനം നേടിയതായി ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നു. 2023 ജനുവരി മുതൽ സെപ്തംബർ വരെയുള്ള കാലയളവിൽ 1.22 ലക്ഷം ഇന്ത്യന്‍ വിദ്യാർത്ഥികൾ ഓസ്‌ട്രേലിയയിൽ പഠിക്കുന്നുവെന്നാണ് മറ്റൊരു കണക്കെടുപ്പ്. 2023 സെപ്തംബറിലെ കണക്കുകൾ പ്രകാരം വിദേശത്ത് നിന്ന് ഓസ്‌ട്രേലിയയിൽ പഠിക്കാൻ വരുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിൽ 60 ശതമാനം വർധനവ് ഉണ്ടായി.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top