ഇനി സംസ്ഥാനത്ത് കാൻസർ മരുന്നുകൾക്ക് കുറഞ്ഞ നിരക്കിൽ ലഭ്യമായിക്കും. ആദ്യ ഘട്ടത്തിൽ 14 ജില്ലകളിലെ 14 കാരുണ്യ കൗണ്ടറുകളിലൂടെ ഈ മരുന്നുകൾ വിതരണം ചെയ്യും.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA
വില കൂടിയ കാൻസർ മരുന്നുകൾ ഇനി മുതൽ കേരളത്തിൽ ‘സീറോ പ്രോഫിറ്റ്’ അടിസ്ഥാനത്തിൽ ലഭ്യമാക്കും. തെരഞ്ഞെടുത്ത കാരുണ്യ ഫാർമസികളിലൂടെ തന്നെ ഈ മരുന്നുകൾ വിതരണം ചെയ്യും.
നാളെ തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ ‘കാരുണ്യ സ്പർശം’ പദ്ധതി ഉദ്ഘാടനം ചെയ്യും. കാരുണ്യ ഫാർമസികളിലൂടെ നിലവിൽ വിതരണം ചെയ്യുന്ന 247 ഇനം മരുന്നുകൾക്കൊപ്പം, പുതിയ പദ്ധതിയുടെ ഭാഗമായി കാൻസർ മരുന്നുകളും ലഭ്യമാക്കും. സംസ്ഥാന ആരോഗ്യ വകുപ്പ് ‘സീറോ പ്രോഫിറ്റ്’ പദ്ധതി സംസ്ഥാനത്തെ 100ദിന കര്‍മ്മപരിപാടികളുടെ ഭാഗമായി നടപ്പാക്കുന്നുവെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് അറിയിച്ചു.
നിലവിൽ സംസ്ഥാനത്ത് 74 കാരുണ്യ ഫാർമസികളാണ് പ്രവർത്തിക്കുന്നത്, അവയിൽ ബ്രാൻഡഡ് കമ്ബനികളുടെ 7,000ത്തോളം മരുന്നുകൾ കുറഞ്ഞ നിരക്കിൽ ലഭ്യമാണ്. കാൻസർ മരുന്നുകൾക്ക് ആനുകൂല്യങ്ങൾ കൂടുതൽ ലഭ്യമാക്കാൻ സംസ്ഥാന സർക്കാർ നടപടികൾ കൈക്കൊണ്ടിരിക്കുകയാണ്.
മരുന്നുകൾ ലഭ്യമാകുന്ന ഫാർമസികൾ:
- തിരുവനന്തപുരം മെഡിക്കൽ കോളേജ്
- കൊല്ലം വിക്ടോറിയ ആശുപത്രി
- പത്തനംതിട്ട ജനറൽ ആശുപത്രി
- ആലപ്പുഴ മെഡിക്കൽ കോളേജ്
- കോട്ടയം മെഡിക്കൽ കോളേജ്
- ഇടുക്കി നെടുങ്കണ്ടം താലൂക്ക് ആശുപത്രി
- എറണാകുളം മെഡിക്കൽ കോളേജ്
- തൃശൂർ മെഡിക്കൽ കോളേജ്
- പാലക്കാട് ജില്ലാ ആശുപത്രി
- മലപ്പുറം തിരൂർ ജില്ലാ ആശുപത്രി
- കോഴിക്കോട് മെഡിക്കൽ കോളേജ്
- മാനന്തവാടി ജില്ലാ ആശുപത്രി
- കണ്ണൂർ പരിയാരം മെഡിക്കൽ കോളേജ്
- കാസർഗോഡ് ജനറൽ ആശുപത്രി