Posted By Anuja Staff Editor Posted On

കേരളത്തിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

ഇന്ന് സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. അതിശക്ത മഴയേക്കുറിച്ചുള്ള മുന്നറിയിപ്പ് കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ നൽകിയിരിക്കുകയാണ്.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA

നാളെ കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്, പുതിയ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ മാസം അവസാനം വരെ മറ്റ് ജില്ലകളിലും ചില സ്ഥലങ്ങളിൽ ശക്തമായ മഴ തുടരാനാണ് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വിലയിരുത്തുന്നു.

വെള്ളിയാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും നാളെ എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട്, കാസർകോട് ജില്ലകളിലും ശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ട്.

നിലവിൽ കിഴക്കൻ രാജസ്ഥാനിൽ അതി തീവ്ര ന്യൂനമർദ്ദം നിലനിൽക്കുകയാണ്. ഇത് തെക്കൻ രാജസ്ഥാനിൽ നിന്നും ഗുജറാത്ത് മേഖലയിൽ പ്രവേശിച്ച്, വ്യാഴാഴ്ച വരെ സൗരാഷ്ട്ര കച്ച് തീരത്തിനു സമീപം വടക്കുകിഴക്കൻ അറബിക്കടലിൽ എത്താൻ സാധ്യതയുണ്ട്.

വടക്കൻ കേരള തീരം മുതൽ തെക്കൻ ഗുജറാത്ത് തീരം വരെയുള്ള പ്രദേശങ്ങളിൽ ന്യൂനമർദ്ദ പാത നിലനിൽക്കുന്നു. മധ്യ കിഴക്കൻ/വടക്കൻ ബംഗാൾ ഉൾക്കടലിൽ വ്യാഴാഴ്ചയോടെ പുതിയ ന്യൂനമർദ്ദം രൂപപ്പെടുമെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചത്.

മത്സ്യത്തൊഴിലാളികൾക്കായി ജാഗ്രത നിർദേശം: ഓഗസ്റ്റ് 29 മുതൽ 31 വരെ കേരള-ലക്ഷദ്വീപ് തീരങ്ങളിലും, ഓഗസ്റ്റ് 31 വരെ കർണാടക തീരത്തും മത്സ്യബന്ധനത്തിന് പോകുന്നത് ഒഴിവാക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *