Posted By Anuja Staff Editor Posted On

ബാണാസുരസാഗറിൽ കരിമീൻ വിത്ത് നിക്ഷേപിച്ചു

കേന്ദ്ര ഉൾനാടൻ മത്സ്യ ഗവേഷണ കേന്ദ്രത്തിൻ്റെ പട്ടികവർഗ ഉപപദ്ധതിയിൽ ഉൾപെടുത്തി ബാണാസുരസാഗർ പട്ടികവർഗ മത്സ്യസഹകരണ സംഘത്തിന് 12 രൂപ വിലയുള്ള 12,000 കരിമീൻ വിത്തും 100 കിലോ മത്സ്യ തീറ്റയും നൽകി. നിലവിൽ കൂടുകളിൽ ഗിഫ്റ്റ് തിലാപ്പിയയാണ് കൃഷി ചെയ്യുന്നത്.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA

മൂല്യവർധിത മത്സ്യ ഇനമായി കരിമീനിനെ വിപണനം ചെയ്‌ത് സംഘത്തിന് അധിക- വരുമാനം ഉറപ്പുവരുത്തുന്നതിനാണ് പദ്ധതി ആവിഷ്‌ക്കരിച്ചിരിക്കുന്നത്. കേന്ദ്ര ഉൾനാടൻ മത്സ്യഗവേഷണ കേന്ദ്രം ബാംഗ്ലൂർ ഉപകേന്ദ്രം മേധാവി ഡോ. പ്രീത പണിക്കാർ അധ്യക്ഷയായിരുന്ന പരിപാടിയിൽ ഉത്തരമേഖലാ ഫിഷറീസ് ജേയൻ്റ് ഡയറക്‌ടർ ബി.കെ. സുധീർകിഷൻ മുഖ്യാതിഥിയായിരുന്നു. കെ.എസ്.ഇ.ബി. അസി. എക്സിക്യുട്ടീവ് എഞ്ചിനീയർ കൃഷ്‌ണൻ, അസിസ്‌റ്റൻ്റ് എസിനീയർ അനിൽ, ശാസ്ത്ര‌ജ്‌ഞയായ അസ്‌ന പി.കെ, ടെക്‌നിക്കൽ ഓഫീസർ വിജയകുമാർ, അഡാക് ടെക്നിക്കൽ ഓഫീസർ അഖിഷ, ഫിഷറീസ് ഓഫീസർമാരായ സുനിത, നൗഫൽ, സംഘ ഭാരവാഹികളായ സന്ദീപ്, അനിത എന്നിവർ സംസാരിച്ചു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *