ചരക്കു സേവന നികുതി വകുപ്പില്‍ 200ലേറെ തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നത് വകുപ്പിന്റെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുന്നുവെന്ന് പരാതികള്‍. 2017ലെ സര്‍ക്കാര്‍ ഉത്തരവിനെ തുടര്‍ന്ന് സ്പാര്‍ക്ക് വഴിയുള്ള ഓണ്‍ലൈന്‍ സൗകര്യം ഉപയോഗിച്ച് മാത്രമേ സ്ഥാനക്കയറ്റം നടത്താവൂ എന്ന നടപടിയും ഒഴിവുകളിലെ നിയമനങ്ങള്‍ മന്ദഗതിയിലാക്കുന്നതിന് കാരണമായി കാണുന്നു. തസ്തികകളില്‍ പ്രമോഷന്‍ വഴി നിയമനം നടപ്പാക്കാത്തത് വരുമാന വര്‍ധനവിനും തടസ്സമാകുന്നതായി ജിഎസ്ടി ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാണിക്കുന്നു.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA