വൈത്തിരി: രണ്ടുമാസം പ്രായമായ കുഞ്ഞിനെ വില്‍ക്കാൻ ശ്രമിച്ചെന്ന ആരോപണത്തെത്തുടർന്ന് വൈത്തിരി പൊലീസ് അഞ്ചു പേർക്കെതിരെ കേസെടുത്തു. ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കമ്മിറ്റിയില്‍നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് കേസെടുത്തത്.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA
പൊഴുതന സ്വദേശിനിയായ യുവതി കുഞ്ഞിനെ തിരുവനന്തപുരം സ്വദേശികളായ ദമ്പതികള്‍ക്ക് കൈമാറാന്‍ ശ്രമിച്ചെന്നാണ് ആരോപണം. പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ കുഞ്ഞിനെ വില്‍ക്കാൻ ശ്രമിച്ചെന്നതിനുള്ള വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടില്ല. പണം കൈമാറിയതായും കണ്ടെത്തിയിട്ടില്ല. പണം കൈപ്പറ്റിയെന്ന പ്രചാരത്തില്‍ വാസ്തവമില്ലെന്നാണ് പൊലീസ് വ്യക്തമാക്കി. നിലവില്‍ കുഞ്ഞ് സി.ഡബ്ല്യു.സിയുടെ മേൽനോട്ടത്തിലാണുള്ളത്.