അര്‍ബുദ ചികിത്സക്കുള്ള മരുന്നുകള്‍ വിലക്കുറവില്‍

അര്‍ബുദ ചികിത്സക്കുള്ള വിലകൂടിയ മരുന്നുകള്‍ ഇടനിലക്കാരില്ലാതെ കമ്പനി വിലക്ക് രോഗികള്‍ക്ക് ലഭ്യമാകുന്നു. കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്റെ തിരഞ്ഞെടുത്ത 14 കാരുണ്യ കമ്മ്യൂണിറ്റി ഫാര്‍മസികളിലാണ് ആദ്യഘട്ടത്തില്‍ ലാഭരഹിത കൗണ്ടര്‍ പ്രവര്‍ത്തിക്കുന്നത്.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA

ഫാര്‍മസികളില്‍ സംഭരിക്കുന്ന മരുന്നുകള്‍ക്ക് രണ്ട് ശതമാനം സേവനചെലവ് മാത്രമാണ് ഈടാക്കുന്നത്. ആരോഗ്യ വകുപ്പാണ് പദ്ധതി ആവിഷ്‌കരിച്ചത്. നിലവിലുള്ള കാരുണ്യ കമ്യൂണിറ്റി ഫാര്‍മസിയുടെ ഒരുഭാഗം കൗണ്ടറിനായി മാറ്റിവെക്കും. സംസ്ഥാന വ്യാപകമായി 14 ജില്ലകളിലും ആരംഭിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം ഇന്നലെ (ഓഗസ്റ്റ് 30) മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. ആരോഗ്യ-കുടുംബക്ഷേമ-വനിതാ- ശിശു വികസന വകുപ്പ് മന്ത്രി വീണ ജോര്‍ജ്ജ് അധ്യക്ഷയായി.വയനാട് ഗവ മെഡിക്കല്‍ കോളേജിലെ കാരുണ്യ ഫര്‍മസി ഔട്ട്‌ലെറ്റിന്റെ ഉദ്ഘാടനം മാനന്തവാടി നഗരസഭാ ചെയര്‍പേഴ്‌സണ്‍ സി.കെ രത്‌നവല്ലി ഉദ്ഘാടനം ചെയ്തു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി ആദ്യ വില്പന നടത്തി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ പി. ദിനീഷ്, ആശുപത്രി സൂപ്രണ്ട് ഡോ പി.പി രാജേഷ്, ഗവ മെഡിക്കല്‍ കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ കെ. മുഹമ്മദ് അഷ്റഫ്, ഡെപ്യൂട്ടി ഡി.എം.ഒ ഡോ ആന്‍സി മേരി ജേക്കബ്, മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ബി.ഡി അരുണ്‍ കുമാര്‍, ജില്ലാ മാസ് മീഡിയ ഓഫീസര്‍ ഹംസ ഇസ്മാലി, സ്റ്റോര്‍ വെരിഫിക്കേഷന്‍ ഓഫീസര്‍ കെ. സഹീദ, കെ.എം.എസ്.സി.എല്‍ ജില്ലാ മാനേജര്‍ നന്ദകുമാര്‍ എന്നിവര്‍ പങ്കെടുത്തു.

മരുന്നുകള്‍ക്ക് 26 മുതല്‍ 96 ശതമാനം വിലക്കുറവ്

മരുന്നുകള്‍ വിപണി വിലയില്‍ നിന്നും 26 മുതല്‍ 96 ശതമാനം വിലക്കുറവില്‍ ലഭ്യമാക്കും. വിപണിയില്‍ 1.73 ലക്ഷംരൂപ വിലയുള്ള പാസോപാനിബ് 93 ശതമാനം വില ക്കുറവില്‍ 11892.38 രൂപയ്ക്ക് ലഭിക്കും. 2511 രൂപ വിലയുള്ള സൊലെന്‍ഡ്രോണിക് ആസിഡ് ഇന്‍ജക്ഷന് 96.39 രൂപ. അബിറാടെറൊണ്‍, എന്‍സാലുറ്റമൈഡ് ടാബ്ലറ്റുകള്‍, റിറ്റുക്‌സ്വിമാബ്, ജെംസൈടാബിന്‍, ട്രാസ്റ്റുസുമാബ് ഇന്‍ജക്ഷനുകള്‍ തുടങ്ങി 64 ഇനം ആന്റി ക്യാന്‍സര്‍ മരുന്നുകളും ലാഭരഹിത കൗണ്ടറില്‍ കമ്പനി വിലക്ക് ലഭിക്കും.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top