ഓണക്കാല ചെലവുകള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ 753 കോടി രൂപ കൂടി കടമെടുക്കാന്‍ തീരുമാനിച്ചു. ചൊവ്വാഴ്ച 3000 കോടി രൂപയുടെ വായ്പ എടുത്തതിന് പിന്നാലെയായാണ് ഈ പുതിയ നീക്കം.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN
റിസര്‍വ് ബാങ്ക് പുറത്തിറക്കുന്ന കടപ്പത്രങ്ങളുടെ ലേലം സെപ്റ്റംബര്‍ രണ്ടിന് നടക്കും.ഇതോടെ, ഡിസംബര്‍ വരെ കേന്ദ്രം അനുവദിച്ച 21,253 കോടി രൂപയുടെ വായ്പ പൂര്‍ണമായും എടുത്തു തീരും. ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിലേക്ക് ഇനി വായ്പ എടുക്കാൻ കഴിയില്ല. എങ്കിലും പബ്ലിക് അക്കൗണ്ടില്‍ AGയുടെ അന്തിമ കണക്കനുസരിച്ച്, 4000 കോടി രൂപയുടെ കൂടി അര്‍ഹത ഉള്ളതിനാല്‍ അത്തരം അപേക്ഷ സംസ്ഥാനം നല്‍കിയിട്ടുണ്ടെങ്കിലും ഇതുവരെ കേന്ദ്രത്തിന്റെ തീരുമാനം വന്നിട്ടില്ല.