വാണിജ്യ പാചക വാതക സിലിണ്ടറിന് വീണ്ടും വിലവര്‍ധന

എണ്ണകമ്പനികൾ വാണിജ്യ പാചകവാതക സിലിണ്ടറിന്റെ വില വർധിപ്പിച്ചു. 19 കിലോഗ്രാം സിലിണ്ടറിന് 39 രൂപയാണ് കൂടിയത്.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA

ഡൽഹിയിൽ വാണിജ്യ സിലിണ്ടറിന്റെ വില 1,691.50 രൂപയായി ഉയർന്നിട്ടുണ്ട്. ജൂലൈയിൽ വില കുറച്ചതിനു ശേഷം ഇപ്പോഴാണ് വർധനവ്. 30 രൂപയാണ് കുറച്ചത്.

അതിനുമുൻപ്, ജൂണിൽ 69.50 രൂപയും മെയ് മാസത്തിൽ 19 രൂപയും കുറച്ചിരുന്നു. തുടർച്ചയായി വില കുറച്ചതിനു ശേഷം ഈ മാസം ആദ്യമായാണ് വില കൂട്ടിയത്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top