നടിയുമായി പൊലീസ് ഹോട്ടലില്‍ തെളിവെടുപ്പ്; സിദ്ദിഖ് താമസിച്ച ‘101 ഡി’ മുറി പരിശോധിച്ചു

തിരുവനന്തപുരം: നടന്‍ സിദ്ദിഖിനെതിരായ ബലാത്സംഗക്കേസില്‍ പരാതിക്കാരിയായ നടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് സംഘം മസ്‌കറ്റ് ഹോട്ടലില്‍ തെളിവെടുപ്പ് നടത്തി. 2016 ജനുവരി 28-ന് സിദ്ദിഖ് താമസിച്ച മുറി അന്വേഷണ സംഘത്തിന് നടി കാണിച്ചുകൊടുത്തു. മസ്‌കറ്റ് ഹോട്ടലിലെ 101 ഡി എന്ന മുറിയില്‍ സിദ്ദിഖ് ആ സമയത്ത് തങ്ങിയതായി പൊലീസ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. നടിയോടൊപ്പം ഹോട്ടലിലെത്തിയ സുഹൃത്തിന്റെ മൊഴിയും പൊലീസ് രേഖപ്പെടുത്തി. നേരത്തെ, കേസിനുമായി യുവ നടിയുടെ രഹസ്യമൊഴി കോടതി രേഖപ്പെടുത്തിയിരുന്നു.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA

Comments (0)

Leave a Reply

Your email address will not be published. Required fields are marked *