അടിമാലി: നടൻ ബാബുരാജ് നേരിട്ട പീഡനപരാതിയിൽ പൊലീസ് നടപടി സ്വീകരിച്ചു. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചുവെന്ന യുവതിയുടെ പരാതിയെ തുടർന്നാണ് അടിമാലി പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. 2018-19 കാലഘട്ടത്തില്‍ ബാബുരാജിൻ്റെ അടിമാലി കമ്ബി ലൈനിലുള്ള റിസോർട്ടിലെയും ആലുവയിലെ വീട്ടിലെയും സംഭവങ്ങളുമായി ബന്ധപ്പെട്ടാണ് യുവതി പരാതി ഉന്നയിച്ചത്.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA
ഡിഐജിക്ക് ഇ-മെയില്‍ വഴിയയച്ച പരാതിയ്ക്ക് തുടര്‍ നടപടിയായി, അടിമാലി പൊലീസിന് കൈമാറുകയും യുവതിയുടെ മൊഴി ഓണ്‍ലൈനില്‍ രേഖപ്പെടുത്തിയ ശേഷം കേസായി രജിസ്റ്റർ ചെയ്യുകയുമായിരുന്നു.
തനിക്കെതിരായ ആരോപണങ്ങള്‍ക്കു പിന്നിൽ സിനിമ മേഖലയിലെ ചിലരാണെന്ന് ബാബുരാജ് പ്രതികരിച്ചുവെന്ന് നേരത്തെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാൽ, പരാതിക്കാരിക്ക് സിനിമാ മേഖലയുമായി ബന്ധമില്ലെന്ന് ബാബുരാജ് സംശയിക്കുന്നു. സാമ്പത്തിക സ്വാധീനമുപയോഗിച്ച് തന്നെതിരെ ഈ ആരോപണം ഉന്നയിച്ചതായും ബാബുരാജ് വ്യക്തമാക്കിയിരുന്നു.