കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസം ലോകത്തിന്റെ ഉയർന്ന തലത്തിലേക്ക് നയിക്കുന്ന പ്രേരണയുമായി, ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്‌ട്ര ഉന്നതവിദ്യാഭ്യാസ കോൺക്ലേവിന്റെ ഒരുക്കങ്ങൾ പൂർണ്ണമാകുന്നു. ഡിസംബർ 17-20 വരെ എറണാകുളം കൊച്ചി തീരത്തും തിരുവനന്തപുരത്തുമുള്ള രണ്ട് ഘട്ടങ്ങളിൽ ഈ കോൺക്ലേവ് നടന്ന് കേരളത്തിന്റെ വിജ്ഞാനിക മേഖലയുടെ നേട്ടങ്ങളെ സൂചിപ്പിക്കും.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA
ഡിസംബർ 17-19 തീയതികളിൽ തിരുവനന്തപുരത്ത് ‘ഉദ്യമ’ എന്ന പേരിൽ സാങ്കേതികവിദ്യാ മേഖലയുമായി ബന്ധപ്പെട്ട ആദ്യ ഘട്ടം നടത്തപ്പെടും. ഡിസംബർ 19-20 തീയതികളിൽ കൊച്ചിയിൽ രണ്ടാം ഘട്ടം നടക്കും.
ദേശീയവും അന്താരാഷ്ട്രവുമായ വൈജ്ഞാനിക മേഖലകളിൽ പ്രവർത്തിക്കുന്ന വിദഗ്ധർ, ജനപ്രതിനിധികൾ, മന്ത്രിമാർ, സാമൂഹിക-സാംസ്‌കാരിക പ്രമുഖർ എന്നിവർ വിവിധ സെഷനുകളിൽ പങ്കെടുമെന്നു മന്ത്രി ഡോ. ആർ. ബിന്ദു അറിയിച്ചു.
കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ രംഗം നേടിയ നേട്ടങ്ങൾ, പ്രദർശനങ്ങളിലൂടെ പ്രകടിപ്പിക്കുന്നതിൽ ഈ കോൺക്ലേവ് മികച്ച അവസരം ആകുമെന്നും, വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയും നൂതന ആശയങ്ങളും കണ്ടെത്തലുകളും ഈ പരിപാടിയുടെ ഭാഗമായാണ് അവതരിപ്പിക്കപ്പെടുക എന്നും മന്ത്രി വ്യക്തമാക്കി.