ബംഗാൾ ഉൾക്കടലിൽ ചക്രവാതചുഴി ന്യൂനമർദ്ദമായി മാറുന്നതിനാൽ അടുത്ത 7 ദിവസത്തേക്ക് കേരളത്തിൽ വ്യാപകമായി നേരിയതോ ഇടത്തരംതോായ്മഴക്കുള്ള സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. സെപ്റ്റംബർ 8-ന് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയും പ്രതീക്ഷിക്കുന്നതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഈ സാഹചര്യത്തിൽ കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA
കഴിഞ്ഞ ദിവസങ്ങളിൽ രൂപംകൊണ്ട രാജസ്ഥാൻ മുകളിലുള്ള ന്യൂനമർദ്ദം ചക്രവാതചുഴിയായി മാറി ശക്തി നഷ്ടപ്പെട്ടു. അതേസമയം, ഒമാൻ തീരത്തെ മധ്യ പടിഞ്ഞാറൻ അറബിക്കടലിൽ ചക്രവാത ചുഴിയായി രൂപപ്പെട്ട ന്യൂനമർദ്ദവും ശക്തി കുറഞ്ഞു. കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ലെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.