സപ്ലൈകോയുടെ സംസ്ഥാനതല ഓണം മേളയ്ക്ക് ഇന്ന് മുഖ്യമന്ത്രി തുടക്കമിടും

ഈ വർഷത്തെ സപ്ലൈകോയുടെ സംസ്ഥാനതല ഓണം മേളയുടെ ഉദ്ഘാടനം ഇന്ന് വൈകിട്ട് അഞ്ചുമണിക്ക് നടക്കും. തിരുവനന്തപുരത്തെ കിഴക്കേകോട്ട ഇ.കെ. നായനാർ പാർക്കിൽ മുഖ്യമന്ത്രി പിണറായി വിജയൻ മേളയുടെ ഉദ്ഘാടന കർമ്മം നിർവഹിക്കും.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA

ഭക്ഷ്യവകുപ്പു മന്ത്രി ജി.ആർ. അനിൽ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ, പൊതു വിദ്യാഭ്യാസ-തൊഴിൽ വകുപ്പു മന്ത്രി വി. ശിവൻകുട്ടി ആദ്യവില്പന നടത്തും.

ഈ വർഷത്തെ ഓണം ഫെയറുകൾ സെപ്റ്റംബർ 5 മുതൽ 14 വരെയാണ് നടത്തപ്പെടുന്നത്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top