മാലിന്യ മുക്ത കേരളം പദ്ധതിയുടെ ഭാഗമായി വൈദ്യുതി പോസ്റ്റുകളില്‍ പരസ്യങ്ങള്‍ പതിപ്പിക്കുന്നവരെതിരെയുള്ള നടപടിക്ക് കെഎസ്‌ഇബി ഒരുങ്ങുന്നു. പദ്ധതിയുടെ നടപ്പിനായി ചീഫ് സെക്രട്ടറിയും വകുപ്പ് തലവന്മാരും നടത്തിയ ചര്‍ച്ചയില്‍ കെഎസ്‌ഇബി പുതിയ നിര്‍ദേശങ്ങള്‍ മുന്നോട്ട് വച്ചിരുന്നു. അതുപ്രകാരം, കമ്പനിയുടെ ചെയര്‍മാന്‍ ബിജു പ്രഭാകര്‍ നിര്‍ദേശങ്ങള്‍ കര്‍ശനമായി നടപ്പിലാക്കാന്‍ ഉത്തരവിട്ടിട്ടുണ്ട്.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA
ആരോഗ്യത്തിന് അപകടകരമായ മാലിന്യങ്ങള്‍ ശാസ്ത്രീയമായി കൈകാര്യം ചെയ്യാനും വൈദ്യുതി ബില്ലുകളില്‍ ശുചിത്വ സന്ദേശങ്ങള്‍ ഉള്‍പ്പെടുത്താനുമുള്ള തീരുമാനങ്ങളും സ്വീകരിച്ചിട്ടുണ്ട.