മോട്ടോര്‍വാഹന വകുപ്പ് മാനന്തവാടി നിയോജക മണ്ഡലം ജനകീയ സദസ്സ് സെപ്തംബര്‍ 19 ന് രവിലെ 11 ന് താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുമെന്ന് ജോയിന്റ് റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു. പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന വകുപ്പ് മന്ത്രി ഒ.ആര്‍.കേളുവിന്റെ നേതൃത്വത്തില്‍ നടക്കുന്ന ജനകീയ സദസ്സില്‍ പൊതുഗതാഗത സംവിധാനം നിലവിലില്ലാത്ത സ്ഥലങ്ങളില്‍ ബസ്സ് റൂട്ടുകള്‍ നിര്‍ദ്ദേശിക്കാം. തദ്ദേശ സ്ഥാപന അധികാരികള്‍, അംഗങ്ങള്‍ മുഖേനയാണ് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കേണ്ടത്. ജനകീയ സദസ്സില്‍ ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, വിവിധ വകുപ്പ് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA