ലൈഫ് പദ്ധതി വീടുകൾ ഏഴുവർഷത്തിന് ശേഷം വിൽപ്പനയ്ക്ക്; പുതുക്കിയ ഉത്തരവ് പുറത്തിറങ്ങി

ലൈഫ് ഭവന പദ്ധതിയിൽ നിർമ്മിച്ച വീടുകൾ വിൽക്കാനുള്ള കാലാവധി ഏഴുവർഷമായി ചുരുക്കി. ആദ്യം ഇത് പത്തുവർഷമായിരുന്നു എന്നതിലാണ് പുതിയ ഉത്തരവിന്റെ പ്രത്യേകത.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA

തദ്ദേശ സ്ഥാപനങ്ങളിലൂടെ ഭവന ആനുകൂല്യം ലഭിച്ച എല്ലാ കുടുംബങ്ങൾക്കും ഈ ഉത്തരവ് പ്രയോജനപ്രദമാകും. എറണാകുളം ജില്ലാ തദ്ദേശ അദാലത്തിൽ മന്ത്രി എം.ബി. രാജേഷ് പൊതുതീരുമാനം പ്രഖ്യാപിക്കുകയും ചെയ്തു. നിലവിൽ ധനസഹായം ലഭിച്ച ഏഴ് വർഷം കഴിഞ്ഞവർക്ക് സ്ഥലം കൈമാറ്റം സംബന്ധിച്ച കരാർ റദ്ദാക്കുകയും, സ്ഥലത്തിന്റെ രേഖകൾ തിരികെ നൽകുകയും ചെയ്യാനുള്ള നിർദേശം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർക്ക് അടിയന്തരമായി കൈമാറാനാണ് ഉത്തരവിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *