സംസ്ഥാനത്ത് ഇന്ന് ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ ചില പ്രദേശങ്ങളില്‍ മണിക്കൂറില്‍ 30 കിലോമീറ്റർ വരെ വേഗതയില്‍ ശക്തമായ കാറ്റിനും ഇടത്തരം മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA
മറ്റ് ജില്ലകളില്‍ ചിലയിടങ്ങളില്‍ ചെറിയ തോതില്‍ മഴയും ഇടിമിന്നലും പ്രതീക്ഷിക്കാമെന്നും അറിയിപ്പില്‍ പറയുന്നു. നിലവില്‍ സംസ്ഥാനത്തുള്ള ജില്ലകളില്‍ പ്രത്യേകമായ മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ല. കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളിലും മത്സ്യബന്ധനത്തിന് തടസ്സമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.
അതേസമയം, വടക്കന്‍ തമിഴ്‌നാട് തീരത്ത് മണിക്കൂറില്‍ 45 മുതല്‍ 65 കിലോമീറ്റർ വരെ വേഗതയിലുള്ള ശക്തമായ കാറ്റിന് സാധ്യതയുള്ളതായി റിപ്പോർട്ടുണ്ട്. കന്യാകുമാരി തീരത്തും ഗള്‍ഫ് ഓഫ് മാന്നാർ പ്രദേശങ്ങളിലും മോശം കാലാവസ്ഥയും ശക്തമായ കാറ്റും അനുഭവപ്പെടാനിടയുണ്ട്.