ഓണത്തിന് മുന്നോടിയായി: ഇന്ന് ഉത്രാടപ്പാച്ചിലിന്റെ തിരക്ക്

മാനന്തവാടി:നാടെങ്ങും ഉത്രാടപ്പാച്ചിലിന്റെ തിരക്കാണ്. ഓണത്തിന്റെ തിരുവോണ ദിനത്തിന് മുന്നോടിയായി മലയാളികള്‍ സാധനങ്ങള്‍ വാങ്ങാനുള്ള തിരക്കിലാണ്.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA

എന്നാൽ, ഉരുള്‍പൊട്ടല്‍ ദുരന്തത്തെ തുടര്‍ന്ന് ഒട്ടുമിക്ക ആഘോഷങ്ങളും ചുരുക്കപ്പെട്ടിരിക്കുന്നു. വിവിധ ക്ലബുകളും സ്വാശ്രയ സംഘങ്ങളും ഇവസംഘടനകളും മത്സരങ്ങള്‍ ഉള്‍പ്പെടെയുള്ള ആഘോഷങ്ങള്‍ ഒഴിവാക്കിയിട്ടുണ്ട്. ഇത് പൂവിപണിയെയും കാര്യമായി ബാധിച്ചു.

മുന്‍വർഷങ്ങളില്‍ ഏറെ സജീവമായിരുന്ന പൂവിപണി, ഇത്തവണ ആധിക്യമില്ലാതെ തുടരുകയാണ്. പൂക്കളുടെ വിലവര്‍ധനയും കർണാടകയില്‍ നിന്നുള്ള പൂക്കളുടെ വരവ് കുറഞ്ഞതും വ്യാപാരികളെ ബാധിച്ചിരിക്കുകയാണ്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *