വയനാട്: ഉറ്റവരെയും സ്വന്തം വിശ്വാസവളയമായിരുന്ന ജെന്‍സനെയും നഷ്ടപ്പെട്ട ശ്രുതിയുടെ വേദനയിലേക്കാണ് കഴിഞ്ഞ ദിവസങ്ങളില്‍ കേരളം തന്നെ കണ്ണീര്‍ സാക്ഷ്യം വഹിച്ചത്.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA
ശ്രുതിയുടെ മുന്നോട്ടുള്ള വഴിയില്‍ ആദ്യം കരുത്തായി എത്തിയത് പ്രശസ്ത വ്യവസായി ഡോ. ബോബി ചെമ്മണ്ണൂരാണ്. കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായ ശ്രുതിയെ നേരിട്ട് സന്ദര്‍ശിച്ച് സാന്ത്വനം നല്‍കി, ജെന്‍സന്റെ ആഗ്രഹം പോലെ ശ്രുതിക്ക് ഒരു വീട് നിര്‍മ്മിച്ചു നല്‍കാമെന്ന് ഉറപ്പുനല്‍കി.
വാഹനാപകടത്തില്‍ പരിക്കേറ്റ ശ്രുതിയുടെ ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമത്തിലായ സമയത്താണ് ബോബിചെയുടെ ആശ്വസപ്രവര്‍ത്തനം. അടുത്ത ബന്ധുക്കളോടൊപ്പമുള്ള ശ്രുതിയുടെ വേദനയില്‍ പങ്കുചേര്‍ന്ന്, ഭാവിയിലെ സുരക്ഷിതത്വം ഉറപ്പാക്കാനായുള്ള തന്റെ പ്രതിജ്ഞയുമായാണ് ഡോ. ബോബി ചെമ്മണ്ണൂര്‍ എത്തിയത്.