70 വയസിന് മുകളിലുള്ളവര്‍ക്കായി സൗജന്യ ചികിത്സ പദ്ധതി; രജിസ്ട്രേഷന് വേണ്ട നിര്‍ദേശങ്ങള്‍

ആയുഷ്മാന്‍ പദ്ധതിയിലൂടെയുള്ള 70 വയസിന് മുകളിലുള്ളവർക്കുള്ള സൗജന്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതി ഈ മാസം 23-ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്‌തേക്കും.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA

പുതിയ പദ്ധതിയുടെ രജിസ്ട്രേഷൻ നടപടികൾ അന്നേ ദിവസം ആരംഭിക്കുകയും, പുതിയ രജിസ്ട്രേഷൻ സംവിധാനങ്ങളും നിലവിൽ വരുമെന്നും അറിയിച്ചിട്ടുണ്ട്.

70 വയസിന് മുകളിലുള്ള മുതിർന്ന പൗരന്മാർക്ക് ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്ന പുതിയ പദ്ധതിയാണിത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയാണ് ഇതിന് അംഗീകാരം നൽകിയത്.

പദ്ധതിയുടെ പ്രധാന സവിശേഷതകൾ

  • ഏകദേശം 4.5 കോടി കുടുംബങ്ങളിലെ ആറ് കോടി മുതിർന്ന പൗരന്മാർക്ക് 5 ലക്ഷം രൂപ വരെയുളള സൗജന്യ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ.
  • 70 വയസിന് മുകളിലുള്ളവർക്കായി, മറ്റുള്ള കുടുംബാംഗങ്ങളുമായി പങ്കിടാൻ കഴിയാത്ത പ്രത്യേക ഇൻഷുറൻസ് പദ്ധതി.
  • പ്രായപരിധി പരിഗണിച്ച് വരുമാന പരിധിയില്ലാതെ ആനുകൂല്യം ലഭ്യമാക്കും.

പ്രവേശനത്തിനും സേവനങ്ങള്‍ക്കുമുള്ള മാർഗനിർദേശങ്ങൾ
പൊതു ആശുപത്രികൾക്കും എമ്പാനൽ ചെയ്ത സ്വകാര്യ ആശുപത്രികൾക്കും പണംമുടക്കാതെ സേവനങ്ങൾ ലഭ്യമാകും.

പുതിയ പദ്ധതിയിൽ അപേക്ഷിക്കാനും സേവനങ്ങൾ പ്രയോജനപ്പെടുത്താനും എല്ലാ നിര്‍ദേശങ്ങളും ആരോഗ്യ വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ നിന്നും ലഭ്യമാണ്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top