സംസ്ഥാനത്ത് നിപയിലേക്ക് വീണ്ടും ആശങ്ക. മലപ്പുറം വണ്ടൂർ സ്വദേശിയായ ഒരു യുവാവിന്റെ മരണത്തിന് പിന്നിൽ നിപ വൈറസ് ബാധയുണ്ടായിരിക്കാം എന്ന സംശയത്തിലാണ് ആരോഗ്യവകുപ്പ്.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA
കോഴിക്കോട് മെഡിക്കൽ കോളേജിൽ നടത്തിയ പ്രാഥമിക പരിശോധനയിൽ നിപ പോസിറ്റീവ് ആയതിനെ തുടർന്ന്, സ്ഥിരീകരണത്തിനായി സാമ്പിളുകൾ പുനെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് അയച്ചു. അന്തിമ ഫലം വന്നാൽ മാത്രമേ നിപ സ്ഥിരീകരിക്കാൻ സാധിക്കുകയുള്ളൂ. ബെംഗളൂരുവിൽ പഠനം നടത്തിയിരുന്ന വണ്ടൂർ സ്വദേശിയായ ഈ യുവാവാണ് കഴിഞ്ഞയാഴ്ച മരിച്ചത്.