ഹേമ കമ്മിറ്റിയുടെ പൂർണമായ റിപ്പോർട്ട് ലഭിച്ചയുടൻ, പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) നടപടി വേഗത്തിലാക്കി.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA
ജസ്റ്റിസ് ഹേമ കമ്മിറ്റിക്ക് മൊഴി നൽകിയ 56 പേരുമായും എസ്‌ഐടി പ്രവർത്തകർ ബന്ധപ്പെടാനായി. നാല് സംഘങ്ങളായി തിരിഞ്ഞ്, അടുത്ത പത്തു ദിവസത്തിനുള്ളിൽ ഇവരെയെല്ലാം വിളിച്ചുകേൾക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഹൈക്കോടതിയുടെ നിർദേശപ്രകാരം, സർക്കാർ റിപ്പോര്‍ട്ടിന്റെ പൂർണ്ണരൂപം സീൽ ചെയ്‌ത കവറില്‍ കോടതിയിൽ സമർപ്പിച്ചിരുന്നു.
തുടർന്ന്, സർക്കാരിന്റെ അനുമതിയോടെ ക്രൈം ബ്രാഞ്ച് മേധാവി എച്ച് വെങ്കടേഷിന് റിപ്പോർട്ട് കൈമാറി. സിനിമാ മേഖലയിലെ കേസുകളിലെ അന്വേഷണം മേൽനടത്തുന്ന പ്രത്യേക സംഘത്തിന്റെ ചുമതലയുള്ളതാണ് ക്രൈം ബ്രാഞ്ച് മേധാവി. തുടർന്ന്, തുടർനടപടികൾക്കായി പ്രത്യേക അന്വേഷണ സംഘം യോഗം ചേർന്ന് പദ്ധതികൾ ആസൂത്രണം ചെയ്തു.