നിപ ജാഗ്രത: കേരള അതിർത്തികളിൽ പരിശോധന ശക്തമാക്കാൻ തമിഴ്നാട്

കേരളത്തിലെ നിപ വൈറസ് മരണത്തിന്റെ പശ്ചാത്തലത്തില്‍ തമിഴ്നാട് അതിർത്തികളിൽ കർശന പരിശോധന നടത്താൻ നിർദ്ദേശം.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA

കേരളവുമായി അതിർത്തി പങ്കിടുന്ന ചെക്ക്‌പോസ്റ്റുകളിലും മറ്റ് പ്രവേശനകേന്ദ്രങ്ങളിലും പരിശോധന ശക്തമാക്കുമെന്ന് തമിഴ്നാട് സർക്കാർ അറിയിച്ചു. 24 മണിക്കൂറും പരിശോധന നടത്താൻ ആരോഗ്യപ്രവർത്തകരെ നിയോഗിച്ചിട്ടുണ്ട്. നീലഗിരി, കോയമ്പത്തൂർ, തിരുപ്പൂർ, തേനി, തെങ്കാശി, കന്യാകുമാരി ജില്ലകളിലെ അതിർത്തികളിലാണ് പരിശോധന കൂടുതൽ ശക്തമാക്കിയത്.

ഇതിന് ഇടയിൽ, മലപ്പുറത്ത് നിപ ബാധിച്ച് മരിച്ച യുവാവിന്റെ സമ്പർക്ക പട്ടികയിലുള്ള 13 പേരുടെ സ്രവസാമ്പിളുകളുടെ പരിശോധന ഫലം നെഗറ്റീവ് ആണെന്ന് കണ്ടെത്തിയിട്ടുണ്ട്. മലപ്പുറം ജില്ലയിൽ സമ്പർക്ക പട്ടികയിൽ 175 പേരെ ഉൾപ്പെടുത്തിയതായി ആരോഗ്യവകുപ്പ് അറിയിച്ചു. ഇതിൽ 74 പേർ ആരോഗ്യപ്രവർത്തകരാണ്.

പട്ടികയിൽ 126 പേർ പ്രാഥമിക സമ്പർക്കവും 49 പേർ രണ്ടാം ഘട്ട സമ്പർക്കവുമാണ്. പ്രാഥമിക സമ്പർക്ക പട്ടികയിലുള്ള 104 പേർ ഉയർന്ന ജാഗ്രതയിൽ ഉള്ളവരാണ്.

നിപ ബാധയെ തുടർന്ന് മലപ്പുറം ജില്ലാ ഭരണകൂടം കൺട്രോൾ സെൽ പ്രവർത്തനങ്ങൾ സജീവമാക്കി. നിപ രോഗവുമായി ബന്ധപ്പെട്ട സേവനങ്ങൾക്ക് 0483 2732010, 0483 2732060 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

ഫീൽഡ് തലത്തിൽ ശക്തമായ പരിശോധനകളും പ്രതിരോധ നടപടികളും നടന്നു വരുന്നു. മരണപ്പെട്ടയാളുടെ വീടിന്റെ മൂന്ന് കിലോമീറ്റർ ചുറ്റളവിൽ 66 ടീമുകളായി 1928 വീടുകളിൽ പരിശോധന നടത്തി. മമ്ബാട്, വണ്ടൂർ, തിരുവാലി പഞ്ചായത്തുകളിലെ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടവരെ കൂടി പരിശോധിച്ചു.

കണ്ടൈൻമെന്റ് സോണുകളിലുള്ള ട്യൂഷൻ സെന്ററുകളും അങ്കണവാടികളും അടക്കമുള്ള സ്ഥാപനങ്ങൾ തൽസമയം അടച്ചിടാൻ നിർദ്ദേശം നൽകിയതായി മലപ്പുറം ജില്ലാ കളക്ടർ അറിയിച്ചു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *