അസ്പിരേഷൻ ബ്ലോക്ക് പരിപാടിയുടെ ഭാഗമായി കുടുംബശ്രീ വഴി അയൽക്കൂട്ടങ്ങൾക്ക് നൽകുന്ന ആർ എഫ് വിതരണോദ്ഘാടനം ബത്തേരിയിൽ സംഘടിപ്പിച്ചു.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീല പുഞ്ചവയൽ പരിപാടി ഉദ്ഘാടനം ചെയ്തു. നെന്മേനി സി ഡി എസിലെ നൂറ്റി നാൽപ്പത്തിയൊന്ന് അയൽക്കൂട്ടങ്ങൾക്കായി ഇരുപത്തിയൊന്ന് ലക്ഷത്തി പതിനയ്യായിരം രൂപയുടെ ആർ എഫ് ആണ് വിതരണം ചെയ്തത്. പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടിയിൽ സി ഡി എസ് ചെയർപേഴ്സൺ ബിന്ദു സുരേഷ് അധ്യക്ഷയായിരുന്നു. സി ഡി എസ് വൈസ് ചെയർപേഴ്സൺ സൂസൻ എബ്രഹാം ,കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ പി കെ ബാലസുബ്രഹ്മണ്യൻ , വൈസ് പ്രസിഡന്റ് ടിജി ചെറുതോട്ടിൽ, ക്ഷേമ കാര്യസ്റ്റാന്റിംഗ് ചെയർമാൻ വി ടി ബേബി, ആരോഗ്യ വിദ്യാഭ്യാസം സ്റ്റാന്റിംഗ് ചെയർമാൻ സുജാത ഹരിദാസ്, മെമ്പർമാരായ ഉഷ വേലായുധൻ, ബിന്ദു അനന്ദൻ, ജയലളിത വിജയൻ, സി ഡി എസ് എക്സിക്യൂട്ടീവ് അംഗം ഡി സാവിത്രിയമ്മ ,ജില്ലാ മിഷൻ ഉദ്യോഗസ്ഥരായ സുഹൈൽ പി കെ, ജയേഷ് വി, അനുശ്രീ ടി ജി, അക്കൗണ്ടന്റ് സിനി എബി എന്നിവർ പങ്കെടുത്തു.