വയനാട് എഞ്ചിനീയറിങ്ങ് കോളേജില്‍ ഇലക്ട്രേണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിങ്ങില്‍ അസിസ്റ്റന്റ് പ്രൊഫസറെ താല്‍ക്കാലികമായി നിയമിക്കുന്നു.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA
ബന്ധപ്പെട്ട വിഷയത്തില്‍ എം.ടെക് ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. പി.എച്ച്.ഡി, അധ്യാപക തൊഴില്‍ പരിചയം അഭിലഷണീയ യോഗ്യതയായി പരിഗണിക്കും. പി.എസ്.സി അനുശാസിക്കുന്ന പ്രായ പരിധിയിലുളളവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സെപ്തംബര്‍ 24 ന് രാവിലെ 9.30 ന് എഞ്ചിനീയറിങ്ങ് കോളേജില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ ഹാജരാകണം. ഫോണ്‍ 04935 257321
വൈദ്യുതി മുടങ്ങും
പടിഞ്ഞാറത്തറ ഇലക്ട്രിക്കല്‍ സെക്ഷന് കീഴിലെ മുണ്ടക്കുറ്റി, മൂണ്‍ലൈറ്റ് ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ വെള്ളിയാഴ്ച രാവിലെ 9 മുതല്‍ വൈകീട്ട് 5.30 വൈദ്യുതി വിതരണം മുടങ്ങുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.