മുണ്ടക്കൈ, ചൂരല്‍മല ദുരന്ത ചെലവുകളെ കുറിച്ചുള്ള പിണറായി സര്‍ക്കാരിന്റെ റിപ്പോര്‍ട്ട് തെറ്റിദ്ധാരണയുണ്ടാക്കുന്നതും ഊതിപ്പെരുപ്പിച്ചതുമാണെന്ന് ബി.ജെ.പി. ജില്ലാ പ്രസിഡന്റ് പ്രശാന്ത് മലവയല്‍. ജില്ലാ കലക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു പ്രസ്താവന.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA
മൂന്ന് സന്നദ്ധ സംഘടനകളാണ് മൃതദേഹ സംസ്‌കരണം ഒരു രൂപ പോലും ഈടാക്കാതെ നടത്തിയത്. എങ്കിലും സര്‍ക്കാര്‍ 75,000 രൂപയെന്ന കണക്കാണ് ഒരുമൃതദേഹത്തിന്റെ ചെലവായി ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വോളണ്ടിയര്‍മാരുടെ ഭക്ഷണ ചെലവിന് പത്തു കോടി രൂപ ചെലവാക്കിയെന്നാണ് സര്‍ക്കാരിന്റെ കണക്കുകള്‍, പക്ഷേ ഭക്ഷണ വിതരണം സന്നദ്ധ സംഘടനകളുടെ ചുമതലയായിരുന്നുവെന്ന് പറഞ്ഞ് അദ്ദേഹം ആരോപിച്ചു. ജെസിബി ഉപയോഗിച്ച മണ്ണു മാറ്റല്‍ ചെലവുകള്‍ 15 കോടിയെന്ന കണക്കും തെറ്റായതാണെന്ന് പ്രസ്താവിച്ചു.
കേന്ദ്രസര്‍ക്കാരിനെ കബളിപ്പിക്കാന്‍ വേണ്ടിയുള്ള ഈ നീക്കങ്ങള്‍ പ്രതിഫലം കാണില്ലെന്നും, ബിജെപി ശക്തമായ പ്രതിഷേധത്തിന് നേതൃത്വം നല്‍കുമെന്ന് മലവയല്‍ മുന്നറിയിപ്പ് നല്‍കി.
യോഗത്തില്‍ ബി.ജെ.പി. നേതാക്കളായ കെ. ശരത് കുമാര്‍, പി.ജി. ആനന്ദകുമാര്‍, എം.പി. സുകുമാരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.