മലയാളി വിദ്യാർത്ഥികളെ ഉപയോഗിച്ച്‌ സൈബർ തട്ടിപ്പ്: നാലു പേർ അറസ്റ്റിൽ

മലയാളി വിദ്യാർത്ഥികളെ ലക്ഷ്യമാക്കി സംസ്ഥാനത്തിനുപുറത്ത് പ്രവർത്തിക്കുന്ന ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് സംഘങ്ങൾ ആകർഷണ വാഗ്ദാനങ്ങൾ നൽകി പണം തട്ടുന്നതായി റിപ്പോർട്ടുകൾ. വിദ്യാർത്ഥികൾക്ക് തട്ടിപ്പിലൂടെ ലഭിക്കുന്ന പണം കൈമാറുന്നതിനായി ബാങ്ക് അക്കൗണ്ടുകൾ ഉപയോഗപ്പെടുത്തുകയാണ് ഇവരുടെ പ്രധാന രീതി. തട്ടിപ്പ് പണമിടപാടുകൾ നടക്കുന്ന അക്കൗണ്ടുകളുടെ ഉടമസ്ഥരായ വിദ്യാർത്ഥികളെ കണ്ടെത്തി പോലീസ് എത്തുമ്പോഴാണ് പലർക്കും തട്ടിപ്പിൽ പെട്ടുപോയ വിവരം മനസിലാവുന്നത്.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA

സമീപകാലത്ത് വടകര തീക്കുനി, വേളം, ആയഞ്ചേരി, കടമേരി എന്നിവിടങ്ങളിലെ നാല് മലയാളി വിദ്യാർത്ഥികളെ മധ്യപ്രദേശ് പോലീസ് അക്കൗണ്ട് വാടകയ്ക്ക് നൽകിയതിന് അറസ്റ്റു ചെയ്തിരുന്നു.

തട്ടിപ്പിന്റെ ഘടന:

  • ഓൺലൈൻ തട്ടിപ്പിന് ആവശ്യമായ ബാങ്ക് അക്കൗണ്ടുകൾ ലഭിക്കാൻ വിദ്യാർത്ഥികളെ ലക്ഷ്യമിടുന്നു.
  • അക്കൗണ്ട് എടുത്തുനൽകാൻ 5000 രൂപ മുതൽ 10,000 രൂപവരെ വാഗ്ദാനം ചെയ്യുന്നു. ചിലപ്പോൾ പാർട്ട് ടൈം ജോലിയെന്നു പറഞ്ഞും വിദ്യാർത്ഥികളെ ആകർഷിക്കുന്നു.
  • വിദ്യാർത്ഥികൾ അക്കൗണ്ട് എടുക്കുകയും, അക്കൗണ്ടിൽ വരുന്ന തുക തട്ടിപ്പു സംഘത്തിന്റെ നിർദേശപ്രകാരം മറ്റെക്കൗണ്ടിലേക്കു അയക്കുകയും ചെയ്യുന്നു.
  • അക്കൗണ്ട് പാസ്‌ബുക്ക്, എ.ടി.എം. കാർഡ് എന്നിവ തട്ടിപ്പു സംഘത്തിന്റെ കൈവശമാകും.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top