മാനന്തവാടി: വയനാട് മെഡിക്കല്‍ കോളേജിൽ ഡോക്ടർമാരുടെ കുറവ് കാരണം സാധാരണ ചികിത്സാപ്രവർത്തനങ്ങൾ പോലും നിലച്ചതിൽ പ്രതിഷേധിച്ച് ബിജെപി വലിയ വിമർശനം ഉയർത്തിയിരിക്കുന്നു.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA
സാധാരണ ഒ.പിയിൽ പോലും സേവനങ്ങൾ ലഭിക്കാത്ത സാഹചര്യത്തിൽ നൂറുകണക്കിന് രോഗികൾ ദുരിതം അനുഭവിക്കുകയാണെന്ന് ബിജെപി ആരോപിച്ചു. ഡിഎംഒയും മെഡിക്കൽ കോളേജ് സൂപ്രണ്ടും ഇതില്‍ സംവേദനമില്ലാത്ത നിലപാട് സ്വീകരിച്ചതിന് ബിജെപി ശക്തമായി എതിര്‍പ്പുയര്‍ത്തി.
അധികൃതര്‍ യാതൊരു ഉത്തരവാദിത്വവും പാലിക്കാതെ മൗനം പാലിക്കുന്നത് ഏറെ ദൗർഭാഗ്യകരമാണെന്നും, ഇതിനെതിരെ പ്രതിഷേധപ്രകടനങ്ങള്‍ ആരംഭിക്കുമെന്നും ബിജെപി അറിയിച്ചു. സെപ്റ്റംബർ 27-ന് ഡിഎംഒ ഓഫീസിലേക്ക് ബഹുജന മാർച്ച് സംഘടിപ്പിക്കാനാണ് തീരുമാനമെന്നും പാർട്ടിയുടെ പ്രസ്താവനയിൽ പറഞ്ഞു.