സുപ്രീംകോടതി മദ്രാസ് ഹൈകോടതിയുടെ അനുമതിയെക്കുറിച്ച് നിർണ്ണായക തിരുത്തൽ നടത്തി. കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ ഡൗൺലോഡ് ചെയ്യുന്നത്, കാണുന്നത് എന്നിവയ്ക്ക് പുറമേ, ഫോണിൽ സൂക്ഷിക്കുന്നതും ഗുരുതരമായ കുറ്റമാണെന്ന് സുപ്രീംകോടതി സ്ഥിരീകരിച്ചു.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA
ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് ഈ വിധി പറഞ്ഞത്. മദ്രാസ് ഹൈകോടതി 28 കാരനായ എസ്. ഹരീഷിനെതിരായ പോക്‌സോ (കുട്ടികൾക്കെതിരായ ലൈംഗികാതിക്രമം തടയൽ നിയമം) കേസിൽ വിധി തെറ്റിച്ചതായി സുപ്രീംകോടതി നിരീക്ഷിച്ചു.
മദ്രാസ് ഹൈകോടതി ജനുവരി 11ന് ഹരീഷിനെതിരെ കൊണ്ടുവന്ന കേസിനെ തള്ളിയിരുന്നു. എന്നാൽ, ഈ വിധി നിയമവിരുദ്ധമാണെന്ന് ജസ്റ്റ് റൈറ്റ്‌സ് ഫോർ ചിൽഡ്രൻ അലയൻസ്, ബച്ച്‌പൻ ബച്ചാവോ ആന്ദോളൻ തുടങ്ങിയ സംഘടനകൾ സുപ്രീംകോടതിയിൽ അപ്പീൽ നൽകിയിരുന്നു.
മൊബൈലിൽ കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കുന്നത് കുറ്റകരമാണെന്നും, അത് മറ്റുള്ളവർക്കും കൈമാറാൻ ഉദ്ദേശിച്ചിട്ടാണെന്ന് സൂചിപ്പിക്കുന്നതാണെന്നും സുപ്രീംകോടതി വിശദീകരിച്ചു.