മാനന്തവാടി: മാനന്തവാടി നിയോജകമണ്ഡലം വനിതാ ലീഗിന്റെ നേതൃത്വത്തിൽ തൊഴിലുറപ്പ്, ഹരിത കര്‍മ്മ സേനാ തൊഴിലാളികളുടെ സംയുക്ത യോഗം ലീഗ് ഹൗസിൽ നടന്നു. പുതിയ തൊഴിലുറപ്പ് സൈറ്റിലെ വ്യവസ്ഥകൾ പ്രായം കൂടിയ തൊഴിലാളികൾക്കും, മറ്റ് അശരണർക്കും തൊഴിൽ അവസരങ്ങൾ നഷ്ടപ്പെടുന്നതിന് കാരണമാകുന്നുവെന്ന് യോഗത്തിൽ പ്രതിഷേധം ഉയർന്നു.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA
തൊഴിലിടങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾ മുഴുവൻ ഒരുക്കുകയും, പൊതുവിഭാഗത്തുള്ളവർക്കും 200 തൊഴിൽ ദിനങ്ങൾ ഉറപ്പാക്കുകയും ചെയ്യാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.