സ്വർണവില ഇന്ന് വീണ്ടും ഉയരങ്ങളിലേക്ക് കുതിച്ചു. ഗ്രാമിന് 20 രൂപ കൂടുകയും പവന് 160 രൂപ കൂടി 56,000 രൂപയിലെത്തുകയും ചെയ്‌തു. ഇന്നലെ വില 55,840 രൂപയായിരുന്നു, മേ മാസത്തിലെ 55,120 എന്ന ചരിത്ര നിരക്ക് മറികടന്നാണ് ഈ കുതിപ്പ്.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA
മൂന്നു ദിവസമായി വലിയ മാറ്റമില്ലാതിരുന്ന സ്വർണവില സെപ്റ്റംബർ 16-ന് വീണ്ടും 55,000 കടന്നു. ഈ മാസം തന്നെ സ്വർണവില വീണ്ടും ഉയരത്തിലേക്ക് പോയതാണ് വ്യാപാരികളെയും ഉപഭോക്താക്കളെയും ആശങ്കയിലാക്കിയിരിക്കുന്നത്.
അമേരിക്കയിൽ പലിശനിരക്ക് കുറയുമെന്ന അഭ്യൂഹം ഡോളറിന്റെ മൂല്യം കുറയാൻ കാരണമായതും അതിലൂടെ സ്വർണവില വർധിച്ചതുമായി ബന്ധപ്പെട്ടതാണെന്നും വിദഗ്ധർ പറയുന്നു.