എം.എൽ.എയും നടനുമായ മുകേഷിനെ ബലാത്സംഗക്കേസിൽ ഇന്ന് പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു. മുകേഷിന് നേരത്തേ എറണാകുളം സെഷൻസ് കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം ലഭിച്ചിരുന്നതിനാൽ, അറസ്റ്റിന് ശേഷം ജാമ്യത്തിൽ വിട്ടു.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA
ഇന്നലെ രാവിലെ തീരദേശ പൊലീസ് ആസ്ഥാനത്ത് എ.ഐ.ജി ജി. പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള സംഘം മുകേഷിനെ മൂന്നു മണിക്കൂർ കൂടിയുള്ള ചോദ്യംചെയ്യലിന് വിധേയനാക്കി. സിനിമയില്‍ അവസരവും സിനിമ സംഘടനയിലെ അംഗത്വവും വാഗ്ദാനം ചെയ്ത് ലൈംഗിക അതിക്രമം നടത്തിയെന്ന നടിയുടെ പരാതിയിലാണ് മുകേഷിനെ ചോദ്യം ചെയ്തത്.
കേസില്‍ ഓഗസ്റ്റ് 28ന് മരട് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയതിനെ തുടർന്നാണ് മുകേഷിനെ ചോദ്യം ചെയ്യലിന് വിളിപ്പിച്ചത്.