തെരഞ്ഞെടുക്കപ്പെട്ട 10 ജില്ലകളില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് മുന്നറിയിപ്പ്. യെല്ലോ അലര്‍ട്ട് കണ്ണൂര്‍, കാസര്‍കോട് ജില്ലകളിൽ പ്രഖ്യാപിച്ചിട്ടുണ്ട്.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA
അതേസമയം, കേരളം, ലക്ഷദ്വീപ് തീരങ്ങളില്‍ അര്‍ധരാത്രി വരെ ഒരു മീറ്റർ വരെ ഉയരമുള്ള തിരമാലയും കള്ളക്കടൽ പ്രതിഭാസവും ഉണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്. തിരുവനന്തപുരം ജില്ലയില്‍ കാപ്പില്‍ മുതല്‍ പൂവാര്‍ വരെയുള്ള പ്രദേശങ്ങളിൽ സമുദ്രജല പ്രവാഹം അസാധാരണമാകാമെന്ന മുന്നറിയിപ്പും ലഭിച്ചിട്ടുണ്ട്.