ജില്ലയില്‍ നിപ നിയന്ത്രണങ്ങള്‍ പൂര്‍ണമായും പിന്‍വലിച്ചു

നിപയുടെ പടര്‍ച്ച നിമിത്തം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ തിരുവാലി പഞ്ചായത്തിലെ 4, 5, 6, 7, മമ്ബാട് പഞ്ചായത്തിലെ 7-ാം വാര്‍ഡുകള്‍ ഇനി കാണ്ടെയ്ന്‍മെന്റ് സോണ്‍ അല്ല. ഈ മേഖലകളിലെ സ്കൂളുകള്‍ ഇന്ന് തുറക്കും. സമ്പര്‍ക്ക പട്ടികയില്‍ ഉണ്ടായിരുന്ന 94 പേരുടെ ക്വാറന്റീന്‍ കാലാവധി കൂടി ഇന്ന് അവസാനിക്കും.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA

ഇന്നലെ വന്ന 16 പരിശോധനാ ഫലങ്ങളും നെഗറ്റീവ് ആയിട്ടുണ്ട്, ഇതോടെ ആകെ 104 പരിശോധനകള്‍ നെഗറ്റീവ് ആയി. രോഗലക്ഷണങ്ങളോടെ ഒരാള്‍ ഇന്നലെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിച്ചുവെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top