കേരളത്തിലെ തൊഴിലില്ലായ്മ നിരക്ക് ഉയരുന്നു; രാജ്യത്ത് രണ്ടാം സ്ഥാനത്ത്

കേരളത്തില്‍ തൊഴിലില്ലായ്മ നിരക്കില്‍ വര്‍ധനവ് രേഖപ്പെടുത്തി. 2022-23 സാമ്പത്തിക വര്‍ഷം 7 ശതമാനമായിരുന്നതില്‍ നിന്ന് 2023-24 ല്‍ അത് 7.2 ശതമാനമായി ഉയര്‍ന്നു എന്ന് കേന്ദ്ര സര്‍ക്കാരിന്റെ ലേബര്‍ ഫോഴ്‌സ് സര്‍വേ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2017 മുതല്‍ 2022 വരെയുള്ള കാലയളവിലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍, കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലുണ്ടായ തൊഴിലില്ലായ്മ കുറവായിരുന്നുവെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ ഈ വര്‍ധനവ് ഉണ്ടായതെന്നും സര്‍വേ പറയുന്നു.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA

ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്താല്‍, ഗോവയെ (8.5%) തുടര്‍ന്ന് ഏറ്റവും കൂടുതല്‍ തൊഴിലില്ലായ്മയുള്ള സംസ്ഥാനം കേരളമാണെന്ന് ഈ സര്‍വേ ഫലങ്ങള്‍ വ്യക്തമാക്കുന്നു. 15-29 വയസു വരെയുള്ള യുവാക്കളുടെ തൊഴിലില്ലായ്മ നിരക്കിലും കേരളം മുന്നില്‍ തുടരുന്നു (29.9%).

ഇന്ത്യയിലെ മൊത്തം തൊഴിലില്ലായ്മ നിരക്ക് 2023-24 ല്‍ 3.2% ആയിരിക്കെ, കേരളത്തില്‍ ഇത് ഏറെ ഉയര്‍ന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. അയല്‍ സംസ്ഥാനങ്ങളായ തമിഴ്‌നാട് (3.5%), കര്‍ണാടക (2.7%), ആന്ധ്രപ്രദേശ് (4.1%) എന്നിവയുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളത്തിലെ നിരക്ക് കൂടുതലാണെന്ന് വ്യക്തമാകുന്നു.

തൊഴിലില്ലായ്മയില്‍ കേരളം കഴിഞ്ഞാല്‍ നാഗാലാന്‍ഡ്, മേഘാലയ, അരുണാചല്‍ പ്രദേശ്, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങള്‍ മുന്നിലാണ്.

സര്‍വേ റിപ്പോര്‍ട്ടുകള്‍ പ്രകാരം, രാജ്യത്തെ സ്ത്രീകളും യുവാക്കളും നേരിടുന്ന തൊഴിലില്ലായ്മ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വര്‍ധിച്ചിരിക്കുന്നു. 15-29 പ്രായവര്‍ഗത്തിലുള്ളവര്‍ക്കിടയിലെ തൊഴില്‍ ലഭിക്കാത്തവരുടെ നിരക്ക് 10 ശതമാനത്തില്‍ നിന്ന് 10.2 ശതമാനമായാണ് ഉയര്‍ന്നത്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top