നടന്‍ സിദ്ദിഖിനെതിരെ ലൈംഗിക പീഡനക്കേസില്‍ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. സംസ്ഥാനത്തിന് പുറത്തേക്ക് കടക്കാനുള്ള സാധ്യതയെ മുന്‍നിര്‍ത്തിയാണ് ഈ നടപടി.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA
എല്ലാ സംസ്ഥാന പൊലീസ് മേധാവികള്‍ക്കും, കേരളത്തിലെ എല്ലാ ജില്ലാ പൊലീസ് മേധാവികള്‍ക്കും നോട്ടീസ് അയച്ചിട്ടുണ്ട്. സിദ്ദിഖിന്റെ ഫോട്ടോ സഹിതം എല്ലാ പൊലീസ് സ്റ്റേഷനിലും നോട്ടീസ് പതിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.
സിദ്ദിഖിനെ അറസ്റ്റ് ചെയ്യാനിരിക്കെയാണ് അദ്ദേഹം ഒളിവില്‍ പോയത്.
തിരുവനന്തപുരം മ്യൂസിയം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് സിദ്ദിഖ് മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചത്. സിദ്ദിഖിനെതിരായ പരാതി ഗൗരവതരമാണെന്ന് കോടതി നിരീക്ഷിച്ചു. സ്ത്രീകള്‍ക്ക് സമൂഹത്തില്‍ ബഹുമാനം അര്‍ഹിക്കുന്നുവെന്നും, സിദ്ദിഖിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നും കോടതി വ്യക്തമാക്കി.