മാനന്തവാടി താലൂക്ക് നല്ലൂര്‍നാട് വില്ലേജിലെ ഡിജിറ്റല്‍ സര്‍വെ പൂര്‍ത്തിയാക്കി പ്രീ എക്സിബിഷനും എക്സിബിഷനും ശേഷം റവന്യു വകുപ്പിന് കൈമാറുന്നതിനായി ഭൂമിയുടെ അതിരടയാളങ്ങള്‍ പ്രസിദ്ധീകരണത്തിന് സജ്ജമായി. പ്രീ എക്സിബിഷനിലോ എക്സിബിഷനിലോ ഭൂമി സംബന്ധിച്ച വിവരങ്ങള്‍ പരിശോധിക്കാനോ അപേക്ഷ നല്‍കാനോ കഴിയാത്തവര്‍ക്ക് നല്ലൂര്‍നാട് വില്ലേജ് ഓഫീസില്‍ ഹാജരായി സെപ്തംബര്‍ 30 വരെ റിക്കാര്‍ഡുകള്‍ പരിശോധിക്കാമെന്ന് സര്‍വെ അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍ 04935 246993.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA