നോവായി മോന്റെ കളിപ്പാട്ടവും അർജുൻ ഉപയോഗിച്ച വസ്‌തുക്കളും

ഷിരൂർ: കർണാടകയിലെ ഷിരൂരിലെ ഗംഗാവലിപ്പുഴയിൽ നിന്ന് അർജുൻ്റെ ലോറി കരയിലേക്ക് മാറ്റി. ലോറിയുടെ ക്യാബിനിൽ കൂടുതൽ അസ്ഥികൾ കണ്ടെത്തിയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഈ അസ്ഥികൾ പൂർണമായും ശേഖരിച്ച് ഡിഎൻഎ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA

ലോറി കരയിലേക്ക് മാറ്റിയപ്പോൾ, ചില കണ്ണീർക്കാഴ്ചകൾ ബാക്കി നിന്നു. ലോറിയുടെ ക്യാബിനിൽ നിന്ന് ലഭിച്ച ഷർട്ടും ബനിയനും അടക്കം അർജുൻ ഉപയോഗിച്ചിരുന്നവയാണെന്ന് സഹോദരൻ തിരിച്ചറിഞ്ഞു. അർജുൻ്റെ ബാഗ്, രണ്ട് ഫോണുകൾ, പാചകത്തിനുപയോഗിച്ചിരുന്ന കുക്കർ ഉൾപ്പെടെയുള്ള പാത്രങ്ങൾ, വാച്ച്, ചെരിപ്പുകൾ എന്നിവയും കണ്ടെത്തി. മകനായി അർജുൻ വാങ്ങിയ കളിപ്പാട്ടവും ലോറിയിൽ ഉണ്ടായിരുന്നു. ഈ വസ്തുക്കൾ മുഴുവൻ വീട്ടിലേക്ക് തിരികെ കൊണ്ടുവരണമെന്ന് അർജുൻ്റെ ഭാര്യ ഷിരൂരിലുള്ള സഹോദരനോട് ആവശ്യപ്പെട്ടു.

ഇന്നലെയാണ് അർജുൻ്റെ ശരീരഭാഗങ്ങളും ലോറിയും ഗംഗാവലിപ്പുഴയിൽ നിന്ന് കണ്ടെത്തിയത്. ഡിഎൻഎ ഫലം ലഭിച്ച ഉടൻ മൃതദേഹം ബന്ധുക്കൾക്ക് കൈമാറി നാട്ടിലെത്തിക്കാനാണ് പദ്ധതി. ഇന്നുതന്നെ ഡിഎൻഎ പരിശോധന പൂർത്തിയാക്കാൻ ശ്രമിക്കുമെന്നും, മൃതദേഹം നാട്ടിലെത്തിക്കാനുള്ള ചെലവ് കർണാടക സർക്കാർ വഹിക്കുമെന്നും അറിയിച്ചു.

അർജുൻ ഓടിച്ചിരുന്ന ലോറി പൂർണമായും പുഴക്കരയിലേക്ക് മാറ്റിയെന്നും കാണാതായ മറ്റ് രണ്ട് പേർക്കായുള്ള തിരച്ചിൽ തുടരുകയാണെന്നും അധികൃതർ അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top