സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്പ്പറേഷന് ദേശീയ പട്ടികജാതി ധനകാര്യ വികസന കോര്‍പ്പറേഷന്റെ സഹായത്തോടെ നടപ്പിലാക്കുന്ന 50000 രൂപ മുതല്‍ 400000 രൂപ വരെ പദ്ധതി തുകയുള്ള ‘ലഘു വ്യവസായ യോജന’ പദ്ധതിക്കു കീഴില്‍ വായ്പ അനുവദിക്കുന്നതിന് വയനാട് ജില്ലയില്‍ നിന്നുള്ള പട്ടികജാതിയില്‍പ്പെട്ട യുവതി യുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ തൊഴില്‍ രഹിതരും 18 നും 55 നുമിടയില്‍ പ്രായമുള്ളവരും ആയിരിക്കണം. കുടുംബ വാര്‍ഷിക വരുമാനം 300000 രൂപയില്‍ കവിയാന്‍ പാടില്ല. വായ്പ തുക ഉപയോഗിച്ച് കൃഷി ഒഴികെ യാതൊരു സ്വയം തൊഴില്‍ പദ്ധതിയിലും ഗുണഭോക്താവിന് ഏര്‍പ്പെടാം. അപേക്ഷാഫോറത്തിനും വിശദ വിവരങ്ങള്‍ക്കും കോര്‍പ്പറേഷന്റെ ജില്ലാ ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍ 04936 202869, 9400068512.
z
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfAhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA