സ്വച്ഛത ഹി സേവ ക്ലീനിംഗ് ഡ്രൈവ് പ്രോഗ്രാം ഇന്ന് (സെപ്റ്റംബര്‍ 27) രാവിലെ 10.30 പൂക്കോട് തടാകത്തിന് സമീപം നടക്കും. നെഹ്‌റു യുവ കേന്ദ്ര വയനാട്, ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍, ബാബ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് പഴയ വൈത്തിരിയും ചേര്‍ന്ന് നടത്തുന്ന പരിപാടി അസിസ്റ്റന്റ് കളക്ടര്‍ എസ് ഗൗതം രാജ് ഉദ്ഘാടനം ചെയ്യും.
കേരള വെറ്ററിനറി ആന്റ് ആനിമല്‍ സയന്‍സസ് യൂണിവേഴ്‌സിറ്റി, ഐടിഐ കല്‍പ്പറ്റ, ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വൈത്തിരി എന്നീ വിദ്യഭ്യാസ സ്ഥാപനങ്ങളിലെ നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ സഹകരണത്തോടെയാണ് ക്ലീനിംഗ് ഡ്രൈവ് നടക്കുന്നത്.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA