വയനാട്ടിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ക്ക് വീണ്ടും ജനപ്രീതി

വയനാട് ടൂറിസം വീണ്ടും സജീവമാകുന്നു: ഉരുള്‍പൊട്ടലിനെത്തുടർന്ന് തകരാറിലായ വയനാട് ടൂറിസം മേഖല ഓണക്കാലത്ത് വീണ്ടും സജീവമാകുന്നു. ഓണക്കാലത്തെ നാലു ദിവസങ്ങളില്‍ ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിന്ന് 24 ലക്ഷം രൂപ വരുമാനം ലഭിച്ചു.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA

ഈ ദിവസങ്ങളില്‍ 40,000-ത്തോളം വിനോദ സഞ്ചാരികളാണ് എത്തിയത്.

വയനാട്ടിലെ ടൂറിസം മേഖല തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങളും കാമ്ബയിനുകളും സർക്കാർ തലത്തിലും സംഘടനകളും ഊർജിതമായി നടത്തുകയാണ്. ഓണക്കാലത്ത് നാലു ദിവസത്തിലായി 39,363 പേർ വിനോദ സഞ്ചാര കേന്ദ്രങ്ങളിലെത്തിയതും ഈ ശ്രമങ്ങളുടെ ഭാഗമാണ്. സ്വകാര്യ റിസോർട്ടുകളും ഹോംസ്റ്റേകളും സന്ദർശകരുടെ എണ്ണം വർധിച്ചതിന്റെ തെളിവാണ്.

ജില്ലയില്‍ കൂടുതല്‍ സഞ്ചാരികളെത്തിയിരുന്ന പൂക്കോട് തടാകത്തില്‍ ഇൗ മാസം ഒന്നിന് 172 സന്ദർശകർ മാത്രമായിരുന്നു. എന്നാല്‍, കഴിഞ്ഞ 16ന് 2756 സന്ദർശകർ എത്തി. കഴിഞ്ഞ ദിവസങ്ങളിലായി സന്ദർശകരുടെ എണ്ണം എല്ലായിടത്തും വർധിച്ചിട്ടുണ്ട്.

ജില്ലയിലെ പ്രധാന വെള്ളച്ചാട്ടങ്ങളിലൊന്നായ കാന്തൻപാറ വെള്ളച്ചാട്ടം ഇനിയും തുറന്നിട്ടില്ല. ജില്ല ദുരന്തനിവാരണ അതോറിറ്റിയുടെ അനുമതി ലഭിക്കാത്തതാണ് കേന്ദ്രം തുറക്കാൻ വൈകുന്നത്. ഡി.ടി.പി.സിക്ക് കീഴിലുള്ള ഈ കേന്ദ്രത്തില്‍ നിരവധി സഞ്ചാരികളാണ് എത്തിയിരുന്നത്. ഉരുള്‍പൊട്ടലുണ്ടായ സമയത്താണ് ഇത് അടച്ചത്.

മുണ്ടക്കൈ ദുരന്തത്തിനു മുമ്ബ് ദിവസേന 300-500 എണ്ണം സഞ്ചാരികള്‍ എത്തിയിരുന്നു ഇവിടെ. ഓണക്കാലത്ത് ഡി.ടി.പിസിക്ക് കീഴിലുള്ള മറ്റു കേന്ദ്രങ്ങള്‍ തുറന്നെങ്കിലും കാന്തൻപാറ തുറക്കാത്തത് ഇതിനോടു ചേർന്ന് ഉപജീവനം നടത്തുന്നവർക്കും തിരിച്ചടിയായി. ജില്ലയി‍ലെ പ്രധാന വെള്ളച്ചാട്ടങ്ങളായ സൂചിപ്പാറ വെള്ളച്ചാട്ടം, മീൻമുട്ടി വെള്ളച്ചാട്ടം എന്നിവ ഇക്കോ ടൂറിസം സെന്ററുകള്‍ പൂട്ടിയതിന്റെ ഭാഗമായി എട്ടുമാസമായി അടച്ചിട്ടിരിക്കുകയാണ്.

കാരാപ്പുഴയില്‍ വിനോദസഞ്ചാരികളുടെ തിരക്കേറുന്നു: ഏറെക്കാലത്തിനു ശേഷമാണ് കാരാപ്പുഴ ഡാമിന് പരിസരത്തെ പാര്‍ക്കിങ് സ്ഥലം വിനോദസഞ്ചാരികളുടെ വാഹനങ്ങളാല്‍ നിറഞ്ഞത്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top