മാനന്തവാടി കെ.എസ്.ആർ.ടി.സി ഡിപ്പോ, ഓണക്കാല സർവിസ് വരുമാനത്തിൽ നോർത്ത് സോണിൽ നാലാം സ്ഥാനത്തെത്തി.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA
കോവിഡ് മഹാമാരിക്ക് മുമ്പ് സംസ്ഥാനത്ത് തന്നെ വരുമാനത്തിൽ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ഡിപ്പോ, കോവിഡ് കാലത്ത് യാത്രക്കാരുടെ കുറവിനെത്തുടർന്ന് വരുമാനത്തിലും ഗണ്യമായ കുറവ് നേരിട്ടു. പിന്നീട്, ഡിപ്പോയുടെ പ്രതിദിന ശരാശരി വരുമാനം 10-11 ലക്ഷത്തിനിടയിലായി.
ഉത്രാടദിനത്തിൽ 15,06,690 രൂപ വരുമാനമായി ലഭിക്കുകയും 105% ടാർഗറ്റ് കൈവരിക്കുകയും ചെയ്തു. ഓണാവധി അവസാനിച്ച 23-ാം തീയതിയിൽ 14,62,785 രൂപ വരുമാനമായി ലഭിക്കുകയും 102.05% ടാർഗറ്റ് കൈവരിക്കുകയും ചെയ്തു.
79 ഷെഡ്യൂളുകളുള്ള മാനന്തവാടി ഡിപ്പോ, കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട് എന്നിവ ഉൾപ്പെടുന്ന നോർത്ത് സോണിൽ അഭിമാന നേട്ടം കൈവരിച്ചു. കൂടാതെ, കോവിഡ് കാലത്ത് നിർത്തിവെച്ചിരുന്ന മാനന്തവാടി-മൈസൂരു അന്തർസംസ്ഥാന സർവിസും പുനരാരംഭിച്ചു.
രാവിലെ 11.30-ന് മാനന്തവാടിയിൽ നിന്ന് ആരംഭിക്കുന്ന സർവിസ് ഉച്ചകഴിഞ്ഞ് 3-ന് മൈസൂരിൽ നിന്ന് തിരിക്കും. വൈകീട്ട് 6.45-ന് കുട്ട വഴി മൈസൂരിലേക്ക് സർവിസ് നടത്തുകയും, പിറ്റേ ദിവസം രാവിലെ 6.45-ന് ബാവലി വഴി മാനന്തവാടിയിലേക്ക് തിരിക്കുകയും ചെയ്യും.
അതേസമയം, ചെറിയ മഴ പെയ്താൽ പോലും ചളിക്കുളമായി മാറുന്ന ഡിപ്പോ യാർഡാണ് നേട്ടങ്ങൾക്കിടയിലും ദുരിതമാകുന്നത്.