സ്വച്ഛ് ഭാരത് മിഷന്‍ പത്താം വാര്‍ഷികത്തോടനുബന്ധിച്ച് രാജ്യത്തുടനീളം നടപ്പിലാക്കുന്ന ജനകീയ ശുചീകരണ യജ്ഞം സ്വച്ഛതാ ഹി സേവ ക്യാംപെയിന്റെ ഭാഗമായി ലോക ടൂറിസം ദിനത്തില്‍ പൂക്കോട് തടാകം പരിസരങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. നെഹ്‌റു യുവ കേന്ദ്രയുടെയും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെയും ബാബ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിലാണ് ശുചീകരണം നടന്നത്.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA
കേരള വെറ്ററിനറി ആന്റ് അനിമല്‍ സയന്‍സസ് യൂണിവേഴ്‌സിറ്റി, കല്‍പ്പറ്റ ഐ.ടി.ഐ വൈത്തിരി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എന്നീ വിദ്യഭ്യാസ സ്ഥാപനങ്ങളിലെ നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ സഹകരണത്തോടെയായിരുന്നു ശുചീകരണം.
അസിസ്റ്റന്റ് കളക്ടര്‍ എസ്.ഗൗതം രാജ് ഉദ്ഘാടനം ചെയ്തു. ശുചിത്വ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്തു. വൈത്തിരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.വി വിജേഷ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഉഷ ജ്യോതിദാസ്, നെഹ്‌റു യുവ കേന്ദ്ര ജില്ലാ യൂത്ത് ഓഫീസര്‍ ഡി ഉണ്ണികൃഷ്ണന്‍, ഡി.ടി.പി.സി മാനേജര്‍ എം.എസ്. ദിനേശ്, ബാബ ക്ലബ്ബ് പ്രസിഡണ്ട് ഷാജി കുന്നത്ത്, വെറ്ററിനറി യൂണിവേഴ്‌സിറ്റി പ്രോഗ്രാം ഓഫീസര്‍ ഡോ. ആര്‍ എല്‍ രതീഷ്, ഐ.ടി.ഐ പ്രോഗ്രാം ഓഫീസര്‍ പി.വി.നിധിന്‍, എ.മുജീബ് എന്നിവര്‍ സംസാരിച്ചു. ക്യാമ്പെയിന്‍ ഒക്ടോബര്‍ 2ന് ഗാന്ധിജയന്തി ദിനത്തില്‍ സമാപിക്കും. സ്വച്ഛതാ ഹി സേവ ശുചീകരണ യജ്ഞത്തിന്റെ ഭാഗമായി ജില്ലയിലെ വിവിധയിടങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തും.