സംസ്ഥാനത്ത് ഇന്ന് മുതല്‍ ഒക്ടോബര്‍ ഒന്നുവരെ ഇടിമിന്നലിനൊപ്പം ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 40 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാനുള്ള സാധ്യതയും, കള്ളക്കടല്‍ പ്രതിഭാസം രൂപപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ തീരദേശ മേഖലകള്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നല്‍കിയിരിക്കുന്നു. കൊല്ലം, തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, വയനാട്, കോഴിക്കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നു.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA