തിരുവനന്തപുരത്ത് അമീബിക് മസ്തിഷ്‌ക ജ്വര ബാധിതരുടെ എണ്ണം മൂന്നായി. മൂവരും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിരീക്ഷണത്തിലാണ് . ആഗസ്റ്റ് 10-നായിരുന്നു ആദ്യമിച്ച് നാവായിക്കുളം സ്വദേശിയായ യുവതിക്ക് രോഗബാധ സ്ഥിരീകരിച്ചത്. അടുത്തിടെ ഡീസന്റ്മുക്ക് സ്വദേശിയായ പ്ലസ്ടു വിദ്യാർത്ഥിക്കാണ് രോഗം സ്ഥിരീകരിച്ചത്. ജലാശയങ്ങളിൽ കുളിക്കാൻ പാടില്ലെന്ന മുന്നറിയിപ്പ് നൽകിയിട്ടും ഇവർ മുൻകരുതലുകൾ പാലിക്കാത്തതാണ് രോഗവ്യാപനത്തിന് കാരണം. രണ്ടു മാസത്തിനിടെ സംസ്ഥാനത്ത് 14 പേരിൽ രോഗം കണ്ടെത്തി.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA