നടന്‍ ബാലചന്ദ്രമേനോനെതിരേ നടിയുടെ ലൈംഗിക പീഡന പരാതി

നടനും സംവിധായകനുമായ ബാലചന്ദ്രമേനോനെതിരെ ആലുവ സ്വദേശിനിയായ ഒരു നടി ലൈംഗിക പീഡന പരാതിയുമായി രംഗത്തെത്തി. നടി പ്രത്യേക അന്വേഷണ സംഘത്തിന് സമർപ്പിച്ച പരാതിയിൽ, “ദേ ഇങ്ങോട്ട് നോക്കിയേ” എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ഈ ആക്രമം നടന്നതാണെന്ന് പറയുന്നുണ്ട്.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA

പരാതിക്കാരി, ഷൂട്ടിങ് ലൊക്കേഷനിൽ നിന്ന് വിളിച്ചുവരുത്തിയ ശേഷം ഹോട്ടലിൽ വെച്ച്‌ ബാലചന്ദ്രമേനോൻ ലൈംഗികാതിക്രമം നടത്തിയെന്നാണ് ആരോപണം. ഭയം കൊണ്ടാണ് ഇത്രയും നാൾ ഇതുസംബന്ധിച്ച്‌ പ്രതികരിക്കാതിരുന്നതെന്നും അവൾ വ്യക്തമാക്കി.

ഈ നടി മുൻപ് മറ്റൊരു പ്രശസ്തനായ നടൻ മുകേഷിനെതിരേയും സമാനമായ പരാതിയുമായി രംഗത്തെത്തിയിരുന്നു. അതേസമയം, സമൂഹമാധ്യമങ്ങളിലൂടെയുള്ള അപകീർത്തന ആരോപണങ്ങളെ നേരിടുന്നതിനായി ബാലചന്ദ്രമേനോൻ നേരത്തേ തന്നെ നടിയും, അവളുടെ അഭിഭാഷകനും എതിരെ ഡി.ജി.പിക്ക് പരാതി നൽകിയിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top