സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കുന്നതിനാൽ ഇന്നത്തെ വാദം നിർണ്ണായകമാണ്. ജസ്റ്റിസ് ബേല എം ത്രിവേദി, സതീഷ് ചന്ദ്ര ശര്‍മ്മ എന്നിവരടങ്ങിയ ബെഞ്ച് ഹര്‍ജി പരിഗണിക്കും. 62ാമത്തെ കേസ് പട്ടികയിലുള്ള ഹര്‍ജി ആയതുകൊണ്ടാണ് ഇന്ന് പരിഗണനയ്ക്ക് എത്തുന്നത്.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA
അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഐശ്വര്യ ഭാട്ടി സംസ്ഥാനത്തിൻറെ വാദം അവതരിപ്പിക്കും. മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോത്തഗി സിദ്ദിഖിനായി ഹാജരാകും. സിദ്ദിഖ് തനിക്കെതിരായ കേസ് ഗൂഢാലോചനയാണെന്ന വാദം മുന്നോട്ടുവെച്ചിട്ടുണ്ട്.ജാമ്യാപേക്ഷ തള്ളിയാല്‍ സിദ്ദിഖ് പ്രത്യേക അന്വേഷണസംഘത്തിന് കീഴടങ്ങും.