വയനാട് വന്യജീവി സങ്കേതം കാനനസഫാരി ;ഓൺലൈൻ വഴി ബുക്ക് ചെയ്യാം

വയനാട് വന്യജീവി സങ്കേതത്തിലെ മുത്തങ്ങ, തോല്‍പ്പെട്ടി എന്നിവടങ്ങളിലെ ഇക്കോം ടൂറിസം സഫാരി ബുധനാഴ്ച (2.10.24) തുടങ്ങും. കേരള ഹൈക്കോടതിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് അടച്ച കേന്ദ്രങ്ങളാണ് വീണ്ടും തുറക്കുന്നത്.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA

കോടതി ഉത്തരവിന് വിധേയമായി രാവിലെ 7 മുതല്‍ 10 വരെയും ഉച്ചയ്ക്ക് ശേഷം 3 മുതല്‍ വൈകീട്ട് 5 വരെയുമുള്ള കാനന സഫാരിയാണ് തുടങ്ങുന്നത്. സഫാരിക്കുള്ള ടിക്കറ്റുകള്‍ അതത് കേന്ദ്രങ്ങളില്‍ നിന്നും ലഭ്യമാകും. ഒക്‌ടോബര്‍ 7 മുതല്‍ https://www.wayanadwildlifesanctuary.com എന്ന വെബ്‌സൈറ്റ് വഴി ബുക്ക് ചെയ്താണ് സഞ്ചാരികള്‍ക്ക് പ്രവേശനം അനുവദിക്കുകയെന്ന് വയനാട് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ അറിയിച്ചു. ഫോണ്‍ മുത്തങ്ങ 9947271015 തോല്‍പ്പെട്ടി 790754332.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top