യൂട്യൂബ് ചാനലിൽ അപകീർത്തി തെളിവുകൾ ഇല്ല; മനാഫിനെ കേസിൽ നിന്ന് ഒഴിവാക്കും

കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച അർജുന്റെ കുടുംബം നൽകിയ പരാതിയിലുള്ള കേസിൽ നിന്ന് ലോറി ഉടമ മനാഫിനെ ഒഴിവാക്കാൻ പൊലീസ് തീരുമാനിച്ചു.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA

മനാഫ് മാധ്യമങ്ങളിലൂടെ പ്രകടിപ്പിച്ച വിവരങ്ങൾക്ക് പിന്നാലെ സൈബർ ആക്രമണത്തിന് ഇരയാകുന്നുണ്ടെന്ന് കുടുംബം പരാതി ഉന്നയിച്ചു. ഇതേത്തുടർന്ന് സമൂഹത്തിൽ കലാപം സൃഷ്ടിക്കാനാണ് മനാഫ് ശ്രമിച്ചതെന്ന് ആരോപിച്ച് പൊലീസ് കേസ് എടുത്തിരുന്നു.

തുടർ അന്വേഷണത്തിൽ മനാഫ് നടത്തിവന്ന യൂട്യൂബ് വീഡിയോകളിൽ അപകീർത്തിപ്പെടുത്തുന്നതോ വിദ്വേഷമുണ്ടാക്കുന്നതോ ഒന്നും കണ്ടെത്താനായില്ല. എന്നാൽ, ചില യൂട്യൂബർമാർ സമാന കുറ്റങ്ങളിലായി പിടിക്കപ്പെടാൻ സാധ്യതയുണ്ട്. സൈബർ ആക്രമണവുമായി ബന്ധപ്പെട്ട സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പൊലീസ് പരിശോധിച്ചു വരികയാണ്.

അതേസമയം, അശ്ലീലവും വിദ്വേഷമുണർത്തുന്നതുമായ കമന്റുകൾ ചെയ്തവർക്കെതിരെ നടപടികൾക്കായി അന്വേഷണം പുരോഗമിക്കുകയാണ്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top